Advertisements
|
കേരളത്തില്‍ പൂട്ടുന്നത് പതിനാല് കോളെജുകള്‍
കൊച്ചി: കേരളത്തിലെ 14 കോളെജുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ആവര്‍ത്തിക്കുമ്പോഴാണ് ഈ അവസ്ഥ. ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാലും വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള കോഴ്സുകള്‍ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സര്‍വകലാശാലയ്ക്കു കീഴിലെ 14 അണ്‍ എയ്ഡഡ് കോളെജുകള്‍ പൂട്ടന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു കൂടുതലായി പോകുന്നതും കേരളത്തിലെ കോളെജുകളില്‍ ആളെ കിട്ടാത്ത അവസ്ഥ സംജാതമാക്കി. ഇവിടെ മെച്ചപ്പെട്ട കോഴ്സുകളും കുറവ്. ഇതുമൂലം സ്വാശ്രയ കോളെജുകളുടെ നിലനില്‍പു തന്നെ അപകടത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കോളെജുകളും നടത്തിക്കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ്. പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും ഇവര്‍ക്കു മുന്നിലില്ല.
മികച്ചതും കാലാനുസൃതവുമായ കോഴ്സുകള്‍ ആരംഭിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ അക്കാദമിക് രംഗത്തില്ല. പല സര്‍വകലാശാലകളും നാഥനില്ലാക്കളരികളാണ്. രാഷ്ട്രീയ പോരിന്‍റെ താവളങ്ങളായി അവ മാറി. പരമ്പരാഗത തട്ടിക്കൂട്ട് കോഴ്സുകള്‍ പഠിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ലെന്ന തോന്നലാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്. പ്രാഥമിക സൗകര്യങ്ങളോ, അക്കാദമിക് വിദഗ്ധരോ ഇല്ലാതെ തട്ടുകട നിലവാരത്തിലാണ് മിക്ക സ്വാശ്രയ കോളെജുകളും പ്രവര്‍ത്തിക്കുന്നത്.
എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ സ്ഥിതി പരമ ദയനീയം. കഴിഞ്ഞ ദിവസം പുറത്തുവന്ന സാങ്കേതിക സര്‍വകലാശാലയുടെ റിസള്‍ട്ടില്‍ 26 സ്വാശ്രയ സ്ഥാപനങ്ങളുടെ വിജയ ശതമാനം 10 ശതമാനത്തില്‍ താഴെ. ഒരു കുട്ടി പോലും ജയിക്കാത്ത എന്‍ജിനീയറിങ് കോളെജ് പോലും കേരളത്തിലുണ്ട്!
പൂട്ടുന്ന കോളെജുകള്‍ ഇവ:
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ 14 സ്വാശ്രയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാന്‍ യൂണിവേഴ്സിറ്റിക്ക് കത്ത് നല്‍കിയത്: ഗിരിജ്യോതി കോളെജ് ഇടുക്കി, ഗുരു നാരായണ കോളെജ് തൊടുപുഴ, മരിയന്‍ ഇന്‍റര്‍ നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് മാനെജ്മെന്‍റ് കുട്ടിക്കാനം, സിഇടി കോളെജ് ഓഫ് മാനെജ്മെന്‍റ് സയന്‍സ് ആന്‍ഡ് ടെക്നോളജി പെരുമ്പാവൂര്‍, കെഎംഎം കോളെജ് ഫോര്‍ വിമന്‍ എറണാകുളം, മേരിഗിരി കോളെജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കൂത്താട്ടുകുളം, ശ്രീധര്‍മശാസ്ത കോളെജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് നേര്യമംഗലം, ഗുഡ് ഷെപ്പേഡ് കോളെജ് കോട്ടയം, ഷേര്‍ മൗണ്ട് കോളെജ് ഓഫ് ആര്‍ട്ട്സ് ആന്‍റ് കൊമേഴ്സ് എരുമേലി, ശ്രീരാമകൃഷ്ണ പരമഹംസ കോളെജ് ഓഫ് ആര്‍ട്ട്സ് സയന്‍സ് പൂഞ്ഞാര്‍, പോരുകര കോളെജ് ഓഫ് എഡ്യൂക്കേഷന്‍ ചമ്പക്കുളം, ശ്രീനാരായണ കോളെജ് ഓഫ് അഡ്വാന്‍സ് സ്ററഡീസ് കുട്ടനാട്, ശബരി ദുര്‍ഗ കോളെജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് പത്തനംതിട്ട, ശ്രീനാരായണ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളെജ് തിരുവല്ല. |
|
- dated 02 Jul 2024
|
|
Comments:
Keywords: India - Otta Nottathil - kerala_colleges_closure India - Otta Nottathil - kerala_colleges_closure,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|